യുഎഇയില്‍ കാര്‍ റേസിങ്ങിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് നടന്‍ അജിത്
കാര്‍ റേസിങ്ങിനിടെ തമിഴ് നടന്‍ അജിത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. വരാനിരിക്കുന്ന കാർ റേസിങ് ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം നടന്നത്. ദുബായിൽ വെച്ചായിരുന്നു അപകടം. യാതൊരു പരിക്കുകളും ഇല്ലാതെ അദ്ഭുതകരമായി താരം രക്ഷപ്പെട്ടു. കാറപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അജിത് ഓടിച്ചിരുന്ന റേസിങ് കാർ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങി അതിനുശേഷമാണ് വാഹനം നിന്നത്. ഉടന്‍ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. അഭിനയത്തോടൊപ്പം കാർ റേസിങ്ങിലും കമ്പമുള്ള വ്യക്തിയാണ് അജിത്. ജനുവരി രണ്ടാം വാരം ദുബായിൽ നടക്കുന്ന റേസിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു താരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)