യുഎഇയിൽ ദമ്പതികൾ തമ്മിൽ മിണ്ടാട്ടം കുറഞ്ഞാൽ കൗൺസലിങ്; സേവനത്തിന് തുടക്കം
ദമ്പതികൾ തമ്മിലുള്ള സംസാരക്കുറവ് പരിഹരിക്കുന്നതിനായി ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷൻ കൗൺസലിങ് സേവനത്തിന് തുടക്കം. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണയുണ്ടാക്കുന്നതിനും പ്രശ്നപരിഹാരത്തിനുമായാണ് സാമൂഹിക കൗൺസലിങ് സേവനം ഫൗണ്ടേഷൻ ആരംഭിച്ചത്. വിദഗ്ധരായ ഒരുസംഘമാവും ഈ സേവനം നൽകുക. പ്രശ്നങ്ങൾ തരണം ചെയ്ത് കുടുംബ സുസ്ഥിരത ഉറപ്പുവരുത്താൻ സംഘം സഹായിക്കും.ആശയവിനിമയത്തിലെ പ്രശ്നങ്ങൾ ദമ്പതികളുടെ ബന്ധത്തിലും കുടുംബത്തിലും പ്രതികൂല സാഹചര്യം ഉണ്ടാക്കുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. തെറ്റിദ്ധാരണ, ദേഷ്യം, അവിശ്വാസം, വിഷാദം തുടങ്ങിയ ഘടകങ്ങളും ഇത്തരം പ്രശ്നങ്ങൾക്കു കാരണമാവാറുണ്ട്. ഇത് ദമ്പതികൾ തമ്മിലുള്ള വൈകാരിക അകൽച്ചയിലേക്ക് നയിക്കുകയും കുടുംബത്തിന്റെ, പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി ആശയവിനിമയത്തെ പ്രോൽസാഹിപ്പിച്ചും മികച്ച ശ്രോതാവാകാൻ പ്രേരിപ്പിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫൗണ്ടേഷന്റെ പുതിയ സേവനം സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)