യുഎഇയിൽ കുടുംബ ഭദ്രത ഉറപ്പാക്കാൻ പുതിയനിയമം; വിവാഹത്തിനുള്ള കുറഞ്ഞ പ്രായവും ഇതാ
കുടുംബ സ്ഥിരതയും സാമൂഹിക ഐക്യവും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് യു.എ.ഇയിൽ പുതിയനിയമം പുറപ്പെടുവിച്ചു. വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് പുതിയനിയമം. കുടുംബബന്ധങ്ങളും സാമൂഹികസുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണവും നിയമത്തിൻറെ ലക്ഷ്യമാണ്.
പുതിയ നിയമത്തിലെ പ്രധാന ഭേദഗതികൾ
മാതാപിതാക്കളോട് മോശമായ പെരുമാറ്റം, ദുരുപയോഗം, അവഗണന, ശ്രദ്ധിക്കാതെ ഉപേക്ഷിക്കൽ എന്നിവക്ക് ശിക്ഷചുമത്തും. ആവശ്യമുള്ളപ്പോൾ സാമ്പത്തികസഹായം നൽകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലും ശിക്ഷ ബാധകമാണ്.
പ്രായപൂർത്തിയാകാത്തവരുടെ വസ്തുവകകൾക്ക് നേരെയുള്ള ആക്രമണം, അനുവാദമില്ലാതെ പ്രായപൂർത്തിയാകാത്തയാൾക്കൊപ്പം യാത്ര ചെയ്യുക, അനന്തരാവകാശം പാഴാക്കുക, സ്വത്തുക്കൾ അപഹരിക്കുക എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ശിക്ഷ.
വിൽപ്പത്രങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ അധികവ്യവസ്ഥകൾ ഉൾപ്പെടുത്തി.
അനന്തരാവകാശം, വിൽപ്പത്രം, ജീവനാംശം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തരമോ താൽക്കാലികമോ ആയ കേസുകൾ കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കും.
നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് കേസ് റഫർ ചെയ്യാനുള്ള വിവേചനാധികാരം ജഡ്ജിക്ക് നൽകും.
വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സിൽ നിജപ്പെടുത്തുകയും, വിവാഹത്തിനുള്ള രക്ഷാകർതൃത്വം കോടതിയിലേക്ക് മാറ്റുന്നതിന് നിയമം രൂപപ്പെടുത്തുകയും ചെയ്യും.
പങ്കാളി മയക്കുമരുന്ന്, സൈക്കോ ആക്ടിവ് ലഹരിവസ്തുക്കൾ, മദ്യം എന്നിവക്ക് അടിമയാണെങ്കിൽ വിവാഹമോചനം തേടാൻ അനുവാദമുണ്ടാകും.
15 വയസ്സ് തികയുമ്പോൾ മാതാപിതാക്കളിൽ ആരോടൊപ്പം ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് നൽകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)