യുഎഇയിൽ വാഹന പരിശോധന പൂർത്തിയാക്കാൻ ആപ്പ്; കേടുപാടുകളില്ലെന്ന് തെളിയിക്കാൻ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം
എമിറേറ്റിലെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി എളുപ്പ മാർഗം. വാഹന പരിശോധന പൂർത്തിയാക്കാൻ ആപ് സംവിധാനമൊരുക്കി രജിസ്ട്രേഷൻ അധികൃതർ. ഷാർജ പൊലീസ്, റാഫിദ് വെഹിക്ൾ സൊലൂഷൻസുമായി സഹകരിച്ചാണ് ‘റാഫിദ്’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.ഷാർജ ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് സംവിധാനം ഉപകാരപ്പെടുക. കേടുപാടുകളില്ലെന്ന് തെളിയിക്കാൻ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അവസാന സാങ്കേതിക പരിശോധനക്ക് ശേഷം 18 മാസത്തിൽ കൂടുതൽ പിന്നിട്ടിട്ടില്ലാത്തതുമായ വാഹനങ്ങൾക്കാണ് സൗകര്യം ഉപയോഗിക്കാനാവുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)