തര്‍ക്കത്തിനിടെ കത്തിക്കുത്ത്; പ്രതിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
തര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. ദുബായിലെ ബിസിനസ് ബേ ഏരിയയില്‍ രാത്രി വൈകിയാണ് സംഭവം ഉണ്ടായത്. ഇതിനിടെ മൂന്നുപേരെ കത്തിക്കൊണ്ട് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യഭാഷ ഉപയോഗിക്കുകയും ചെയ്തതിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയ്ക്ക് മൂന്നുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 2024 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. ഈജിപ്തുകാരനായ പ്രതിയും ഒളിവിൽ കഴിയുന്ന മറ്റൊരു വ്യക്തിയും ഈജിപ്തുകാരനായ മറ്റൊരാള്‍ ഓടിച്ച വാഹനത്തിലേക്ക് ബലമായി കയറിയതാണ് സംഭവത്തിന് തുടക്കം. ബിസിനസ് ബേ ഏരിയയിലെ ജോലി പൂർത്തിയാക്കി യുവാവ് കാറില്‍ കയറുന്നതിനിടയിലാണ് കൂട്ടാളികള്‍ കാറിന്‍റെ ഡോര്‍ തുറന്ന് യുവാവിന്‍റെ കഴുത്തിന് മുറുകെ പിടിച്ചത്. ഇതിനിടയില്‍ അസഭ്യമായി സംസാരിക്കുകയും ചെയ്തു. 15 മിനിറ്റ് നീണ്ട സംഘർഷത്തിനിടയിൽ, ഇര കാറിൻ്റെ സൺറൂഫ് തുറന്ന് സഹായത്തിനായി നിലവിളിച്ചു. ഈജിപ്തുകാരായ രണ്ടുപേർ യുവാവിന്‍റെ നിലവിളി കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. രക്ഷപ്പെടാനെത്തിയയാളെ അക്രമികള്‍ ആക്രമിച്ചു. കൈകള്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ വാതിൽ തുറന്ന് മറ്റൊരാൾ പ്രതിയെ നേരിട്ടു. വാഹനത്തിൽനിന്ന് പ്രതിയെ പുറത്തെടുക്കാൻ സാധിച്ചെങ്കിലും കൂട്ടാളി കത്തികൊണ്ട് മുഖത്ത് ഇടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പോലീസ് എത്തുന്നതുവരെ സംഘം പ്രതിയെ കീഴ്പ്പെടുത്തു. തുടര്‍ന്ന്, പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചു. തൻ്റെ സുഹൃത്ത് ഉൾപ്പെട്ട ഒരു തർക്കത്തിന് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചെന്നും വഴക്കിൽ അടിയേറ്റതാണെന്നും പ്രതി അവകാശപ്പെട്ടു. എന്നാൽ, ഇരകളുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഉൾപ്പെടെ ഹാജരാക്കിയ തെളിവുകൾ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് മൂന്ന് മാസം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)