യുഎഇ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്; വിശദമായി അറിയാം
യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പ്രത്യേക സാഹചര്യങ്ങളില്‍ ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. പൊതുവെ ജീവനക്കാരന്‍റെ യാത്രാസമയം തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടില്ല. പ്രതികൂല കാലാവസ്ഥ, ഗതാഗത അപകടം, വാഹനത്തകരാര്‍ എന്നീ സാഹചര്യങ്ങളില്‍ ജോലി സ്ഥലത്തേക്കുള്ള യാത്രാസമയം പ്രവൃത്തിദിനത്തിന്‍റെ ഭാഗമായി കണക്കാക്കും. പ്രതികൂല കാലാവസ്ഥയിൽ യാത്ര ചെയ്യുമ്പോഴോ യാത്രയിൽ ഗതാഗത അപകടങ്ങളോ വാഹനത്തകരാറോ അഭിമുഖീകരിക്കേണ്ടി വന്നാലോ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ജോലി സ്ഥലത്തെത്താൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളില്‍ യാത്രാസമയം പ്രവൃത്തി സമയമായി അംഗീകരിക്കുമെന്ന് തൊഴിലുടമയും ജീവനക്കാരനും തമ്മിൽ പരസ്പര ഉടമ്പടിയുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. റംസാനിൽ സാധാരണയായി എട്ട് മണിക്കൂർ ജോലി സമയം രണ്ട് മണിക്കൂർ കുറച്ച് ആറ് മണിക്കൂറായി ക്രമീകരിക്കാറുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)