Posted By sneha Posted On

യുഎഇയിലേക്ക് വിസിറ്റ് വിസ നിരസിക്കപ്പെടാന്‍ ഇവയാണ് ‘പ്രധാന കാരണം’; വിശദമായി അറിയാം

അബുദാബി യുഎഇയില്‍ വിസിറ്റ് വിസ നടപടിക്രമങ്ങള്‍ കടുപ്പിച്ചതോടെ നിരവധി പേരുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച് നിരവധി പേര്‍ക്കാണ് വിസ നിരസിക്കുന്നത്. ഇതേതുടര്‍ന്ന്, നിരവധി പേരുടെ യാത്രയാണ് പാതിവഴിയില്‍ പൊലിയുന്നത്. അ‍ഞ്ച് മുതൽ ആറ് ശതമാനം വരെ ഇത്തരത്തിലുള്ള കേസുകൾ വർധിച്ചിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വിസയുടെ ഫീസ്, വിമാനടിക്കറ്റ്, കൂടാതെ താമസത്തിനായി നൽകിയ പണം ഇവയെല്ലാം ഇതോടുകൂടി നഷ്ടമാകും. നിയമപരമായ നിർദേശങ്ങൾ പാലിക്കാത്തതാണ് വിസ നിരസിക്കാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പുതുക്കിയ വിസാ നിർദേശങ്ങൾ പ്രകാരം, അപേക്ഷകർ നിർബന്ധമായും തിരിച്ച് പോകാനുള്ള ടിക്കറ്റ് കൈയ്യിൽ കരുതണം, യുഎഇയിൽ എത്തിയാൽ എവിടെ താമസിക്കും എന്നതിനുള്ള രേഖ, നിൽക്കാൻ ആവശ്യമായ പണത്തിന്‍റെ ശ്രോതസ് എന്നിവ കാണിക്കണം. ഇവ മൂന്നും കൃത്യമായാൽ വിസ ലഭിക്കുന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഡമ്മി ടികറ്റുകളും ഡമ്മി ഹോട്ടൽ ബുക്കിങ്ങളും കാണിക്കുന്നതാണ് പലപ്പോഴും വിസ നിരസിക്കപ്പെടാൻ കാരണമാകുന്നതെന്നാണ് അറബ് വേൾഡ് ടൂറിസം മാനേജർ ഷെരാസ് ഷരഫ് പറഞ്ഞു. ‘രേഖകൾ ഇല്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖകളുമായി എത്തുന്നവർക്ക് യാതൊരു തടസവും ഉണ്ടാകില്ല’, ഷരഫ് കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *