മഴയിൽ അപകടകരമായ ഡ്രൈവിങ്; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ
മഴയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴ. വാഹനം ദുബൈ പൊലീസ് പട്രോളിങ് ടീം പിടിച്ചെടുക്കുകയും ചെയ്തു. കറുത്ത പിക്അപ് ട്രക്കാണ് അൽ മർമൂം മരുഭൂമിയിൽ മണലിലൂടെ ഡ്രിഫ്റ്റിങ് നടത്തുകയും പിന്നീട് റോഡിൽ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തത്.
ഇതിൻറെ വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ പ്രത്യേകിച്ച് ശ്രദ്ധ വേണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നുമുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് സംഭവമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)