ആഗോളതലത്തിൽ പത്താമത്; കരുത്താർജിച്ച് യു.എ.ഇ പാസ്പോർട്ട്
ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി യു.എ.ഇ. ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരമാണ് 185 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ പ്രവേശനവും വിസ ഓൺ അറൈവലും നിലവിലുള്ള യു.എ.ഇ പാസ്പോർട്ട് 2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ പത്തെണ്ണത്തിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം 11ാം സ്ഥാനത്തും 2023ൽ 15ാം സ്ഥാനത്തുമായിരുന്നു ഇമാറാത്തി പാസ്പോർട്ടിന്റെ സ്ഥാനം. 2018ൽ മുൻവർഷത്തെ 38ാം സ്ഥാനത്തുനിന്ന് 21ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നതായിരുന്നു സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)