യുഎഇയിൽ ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യത; ജാഗ്രതാ നിർദേശം
തിങ്കളാഴ്ച രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ആകാശം ഭാഗികമായി മേഘാവൃതമാകും. ഇത് തീരപ്രദേശങ്ങൾ ഉൾപ്പെടെ വടക്കൻ മേഖലകളിലെ ചില ഭാഗങ്ങളിൽ മഴക്ക് കാരണമാകുമെന്നാണ് പ്രവചനം.
അതോടൊപ്പം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്ന് 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് 40 കിലോമീറ്റർ വേഗം കൈവരിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫ് കടലിലും ഒമാൻ കടലിലും ഉച്ചക്ക് ശേഷം കാറ്റിൻറെ വേഗം വർധിക്കും. അതു കാരണം മീൻപിടിത്തക്കാർ ശ്രദ്ധിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)