യുഎഇയിൽ ആഡംബര വാഹനമോടിക്കാൻ പ്രത്യേക പരിശീലനം
ആഡംബര വാഹനമോടിക്കുന്നവർക്ക് പ്രത്യേക ഡ്രൈവിങ് പരിശീലന സേവനങ്ങൾക്ക് തുടക്കമിട്ട് ഷാർജ പൊലീസ്. ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്താണ് പുതിയ സേവനം നടപ്പാക്കുന്നത്. പ്രീമിയം മോഡൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഉയർന്ന നിലവാരത്തിലും മികവുറ്റതുമായ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.വിവിധ മേഖലകളുമായുള്ള സഹകരണം ശക്തിപ്പെടുത്തി സമൂഹത്തിലെ അംഗങ്ങൾക്ക് മികവുറ്റ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ഷാർജ പൊലീസിൻറെ നയത്തിൻറെ ഭാഗമാണ് പുതിയ സംരംഭമെന്ന് ഷാർജ പൊലീസിൻറെ വെഹിക്ൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കായ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)