യുഎഇയിലെ ഈ എമിറേറ്റ്സിൽ വാടക സൂചിക പുറത്തിറക്കുന്നു: വാടകക്കാരും ഭൂവുടമകളും തമ്മിലെ തർക്കം കുറക്കാൻ സഹായിക്കും
ഷാർജ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി വാടക സൂചിക പുറത്തിറക്കുന്നു. ദുബൈയിലും അബൂദബിയിലും നേരത്തെ സംവിധാനം നടപ്പാക്കിയിരുന്നു. ഇതിന് സമാനമായാണ് ഷാർജയിലും ഈ സംവിധാനം രൂപപ്പെടുത്തുന്നത്. സൂചിക പുറത്തിറക്കുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന നടപടിയാണ്. ഇതുവഴി വാടകക്കാരും ഭൂവുടമകളും തമ്മിലെ തർക്കം കുറക്കാനും എമിറേറ്റിലെ ഓരോ പ്രദേശത്തെയും വാടക നിരക്ക് ജനങ്ങൾക്ക് മനസ്സിലാക്കാനും ഇതുവഴി സാധിക്കും.
ഷാർജ റിയൽ എസ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തോടെ ‘ഷാർജ ഡിജിറ്റൽ’ ആണ് വാടക പുറത്തിറക്കുന്നതെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ (എസ്.സി.സി.ഐ) റിയൽ എസ്റ്റേറ്റ് മേഖല ബിസിനസ് ഗ്രൂപ്പിൻറെ പ്രതിനിധി കമ്മിറ്റി ചെയർമാൻ സഈദ് ഗാനിം അൽ സുവൈദി ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. ജനുവരി 22 മുതൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ‘ഏക്കർസ് 2025’ എക്സിബിഷൻ വേദിയിൽ സൂചിക പുറത്തിറക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)