യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; അറിയാതെ പോകരുത്
റാക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ടബൗട്ട് (അൽറഫ) മുതൽ അൽ മർജാൻ ഐലൻഡ് റൗണ്ടബൗട്ട് വരെ ശൈഖ് മുഹമ്മദ് ബിൻ സാലിം റോഡിലെ വേഗപരിധി 100ൽനിന്ന് 80 കിലോമീറ്ററായി കുറക്കുന്നതായി റാക് പൊലീസ്.ഈ മാസം 17 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും. ഇതോടെ ജനുവരി 17 മുതൽ ഈ റോഡിലെ പരമാവധി വേഗപരിധി 121 കിലോമീറ്ററിൽനിന്ന് 101 കിലോ മീറ്ററായി കുറയും.സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് വേഗപരിധിയിൽ മാറ്റം വരുത്തുന്നതെന്ന് റാക് പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽസാം അൽ നഖ്ബി പറഞ്ഞു.ശൈഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ടബൗട്ടിൽനിന്ന് തുടങ്ങുന്ന സുപ്രധാന റോഡ് റെസിഡൻഷ്യൽ, വിനോദ-വാണിജ്യ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.അൽ റഫ, അൽ ജസീറ അൽ ഹംറ, മിന അൽ അറബ് പ്രദേശങ്ങൾ കവർ ചെയ്ത് അൽ മർജാൻ ഐലൻഡിലെത്തുന്ന റോഡിനെ കൂടുതൽ സുരക്ഷിതമാക്കുന്നതാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)