സംസ്ഥാനത്തെ നാണം കെടുത്തിയ പീഡനക്കേസ്: പ്രതികളില്‍ ചിലര്‍ വിദേശത്ത്; പ്രായപൂർത്തിയാകാത്ത ഒരാളുടേത് ഉൾപ്പെടെ കൂടുതൽ അറസ്റ്റ്
സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച പീഡനപരമ്പരയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടേത് ഉള്‍പ്പെടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരടക്കം 28 പേരാണ് അറസ്റ്റിലായത്. ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി 14 എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്ന് സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും പെൺകുട്ടിയുടെ അച്ഛന്‍റെ മൊബൈൽ ഫോണിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചവരും പ്രതിപ്പട്ടികയിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചും കൂട്ടബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തേക്ക് പ്രതികൾ പെൺകുട്ടിയെ എത്തിച്ചോ എന്നതിൽ അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല. അതീവ പ്രാധാന്യം കണക്കിലെടുത്ത് രൂപം നല്‍കിയ കേസില്‍ ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)