യുഎഇയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ; വിശദമായി അറിയാം
എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ് ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ സജ്ജീകരിച്ചത്.ദുബൈ പൊലീസിൻറെ നൂതന ഡ്രോൺ ബോക്‌സ് ശൃംഖലയാണ് രണ്ട് കമ്യൂണിറ്റികളിലും വിന്യസിക്കുന്നത്. ദുബൈയുടെ പൊതുസുരക്ഷ വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഡ്രോൺ ബോക്സ് സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ഡ്രോൺ സാങ്കേതികവിദ്യകളിൽ ഒന്നാണ്. ആദ്യമായിട്ടാണ് ഈ സാങ്കേതികവിദ്യ ബഹുനില കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും താമസക്കാർക്ക് മികച്ച അനുഭവം നൽകാനുള്ള പ്രതിബദ്ധതക്ക് അടിവരയിടുന്നതാണെന്നും ഡി.എം.സി.സി എക്‌സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.ഉയർന്ന കെട്ടിടങ്ങളിലോ മറ്റോ അടിയന്തര സാഹചര്യങ്ങളോ തീപിടിത്തമോ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാനുള്ള ദുബൈ മൾട്ടികമോഡിറ്റീസ് സെൻററിനെയും(ഡി.എം.സി.സി) ദുബൈ പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)