10 ദിവസം ശമ്പളത്തോട് കൂടിയ അവധി, വർക്ക് ഫ്രം ഹോം സൗകര്യം; വിവാഹിതരാകാൻ പോകുന്നവരേ സന്തോഷ വാർത്തയുമായി യുഎഇ
വിവാഹം കഴിക്കുന്നവർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാമിൻററെ ആദ്യ ഘട്ടത്തിൻറെ ഭാഗമായാണ് പുതിയ തീരുമാനം.
ദുബൈ ഗവൺമെൻറ് ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയും സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവുമാണ് പുതിയ പ്രഖ്യാപനങ്ങൾ. പ്രസവാവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വർഷത്തേക്കാണ് ഈ സൗകര്യം ലഭിക്കുക. സ്ഥിരത, ജീവിതമൂല്യം ഉയർത്തുക, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണകൾ നൽകി വർക്ക്-ലൈഫ് ബാലൻസ് എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
എമിറാത്തി കുടുംബങ്ങളുടെ ശാക്തീകരണവും, സ്ഥിരതയും വളർച്ചയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂം ആണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന് പുറമെ ദുബൈ വെഡ്ഡിങ്സ് പ്രോഗ്രാമിൻറെ ഗുണഭോക്താക്കൾക്ക് ഭവന വായ്പയുടെ പ്രതിമാസ പ്രീമിയം 3,333 ദിർഹം ആക്കിയിട്ടുണ്ട്. ഇവരുടെ മാസവരുമാനം 30,000 ദിർഹത്തിൽ കവിയരുതെന്ന നിബന്ധനയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)