Posted By sneha Posted On

പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ഉ​ട​മ​ക​ൾ​ക്ക് സൂ​ക്ഷി​ക്കാം; ‘സ്മാ​ർട്ട് ഇം​പൗ​ണ്ട്മെ​ൻറ്’ സം​വി​ധാ​നവുമായി യുഎഇ

ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി ഉ​ട​മ​സ്ഥ​രു​ടെ അ​ധീ​ന​ത​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കാ​ൻ ‘സ്മാ​ർട്ട് ഇം​പൗ​ണ്ട്മെ​ൻറ്’ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്. ജ​ന​റ​ൽ റി​സോ​ഴ്സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ജ​നു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ബ്ദു​ല്ല ബി​ൻ അ​ൽവാ​ൻ അ​ൽ നു​ഐ​മി വ്യ​ക്ത​മാ​ക്കി.പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​നം പൊ​ലീ​സി​ൻറെ വെ​ഹി​ക്കി​ൾ ക​സ്റ്റ​ഡി യാ​ർഡി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം ഉ​ട​മ​ക​ൾക്ക് സ്വ​ന്തം ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽകു​ന്ന ‘സ്മാ​ർട്ട് ഇം​പൗ​ണ്ട് സം​വി​ധാ​നം. നി​ർദി​ഷ്ട സ്ഥ​ല​ത്തു നി​ന്ന് വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​നം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് ഉ​ട​മ​ക​ൾക്ക് അ​വ​സ​ര​വും ന​ൽകും.പു​തി​യ സം​വി​ധാ​നം ത​ട​ങ്ക​ൽ യാ​ർഡി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും സ്മാ​ർട്ട് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾക്ക​നു​സൃ​ത​മാ​യി ഉ​പ​ഭോ​ക്തൃ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള റാ​ക് പൊ​ലീ​സി​ൻറെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് സ്മാ​ർട്ട് ഇം​പൗ​ണ്ട്മെ​ൻറ് സം​വി​ധാ​നം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *