‘കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുത്, കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേ’; നവവധുവിന്‍റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി 14, ചൊവ്വാഴ്ച) രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പോലീസിൽ പരാതി നൽകി. നിറത്തിന്‍റെ പേരിലും ഇംഗ്ലീഷ് അറിയില്ലെന്ന പേരിലും ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് വാഹിദ് പരിഹസിച്ചിരുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും ഷഹാനയെ പരിഹസിച്ചിട്ടുണ്ട്. ഇത് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേയെന്ന് വാഹിദിന്‍റെ ഉമ്മ ഷഹാനയോട് ചോദിച്ചു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം വിദേശത്ത് പോയതിന് പിന്നാലെയാണ് ഷഹാനയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് വിളിച്ചത്, അമ്മാവൻ സലാം പറഞ്ഞു. വാഹിദിന്‍റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞെന്നും ബന്ധുക്കൾ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)