യുഎഇയില്‍ ഈ എമിറേറ്റില്‍ വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി; കാണാതാകുന്നവയെ കണ്ടെത്താം
വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി അബുദാബി. ഫെബ്രുവരി മൂന്ന് മുതലാണ് പുതിയ നിബന്ധന കര്‍ശനമാക്കിയത്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, നായ തുടങ്ങിയവ പ്രദേശത്തെ വെറ്ററിനറി ക്ലിനിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് നിയന്ത്രിക്കാനും അവയുടെ ക്ഷേമം ഉറപ്പാക്കാനുമാണ് പുതിയ നടപടി. കാണാതാകുന്ന വളര്‍ത്തുമൃഗങ്ങളെ കണ്ടെത്തുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിക്കും. ഇതില്‍ വളര്‍ത്തുമൃഗങ്ങളുടെ വിശദാംശങ്ങളും ഉടമകളുടെ വിലാസവും ഉണ്ടാകും. വളർത്തു മൃഗങ്ങൾക്ക് നൽകിയതും നൽകേണ്ടതുമായ വാക്സീൻ വിവരങ്ങളും ഇതിലുണ്ടാകും. രജിസ്ട്രേഷൻ, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കായി വർഷത്തിൽ 500 ദിർഹം വരെ ഉടമ നൽകണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)