Posted By sneha Posted On

ഒന്ന് ശ്രദ്ധ തെറ്റിയാൽ മതി, കനത്ത പിഴ വരും; യുഎഇയിൽ ഗതാഗത നിയമലംഘനത്തിന് പിഴത്തുക കൂട്ടി

ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞദിവസം ഷാർജയും പിഴത്തുക വർദ്ധിപ്പിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുക, നിയന്ത്രിത മേഖലയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വാഹനം കണ്ടുകെട്ടും. 20,000 ദിർഹം പിഴയൊടുക്കിയാൽ മാത്രമേ വാഹനം തിരികെ കിട്ടുകയുള്ളൂ.ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 30,000 ദിർഹമാണ് ഷാർജയിൽ പിഴ. ഇനി അശ്രദ്ധമായി വാഹനമോടിക്കുന്നതിന് 50,000 ദിർഹമാണ് അബുദാബിയിലും ദുബായിലും പിഴ നൽകേണ്ടി വരിക. റാസൽ ഖൈമയിൽ ഇത് 20,000 ദിർഹമാണ്. മൂന്നുമാസംവരെ വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും. പിഴ ഒടുക്കുകയും മൂന്ന് മാസത്തിനകം വാഹനം തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കിൽ വാഹനം ലേലത്തിന് വയ്ക്കും.നിലവിൽ ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആണ്. ഈ വർഷം മാർച്ച് 29 മുതൽ 17 വയസ് തികഞ്ഞവർക്കും യുഎഇയിൽ ലൈസൻസ് നേടാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *