യുഎഇയിലെ ഈ സ്ട്രീറ്റ് വികസിപ്പിക്കാൻ വൻ പദ്ധതി; 150 കോടി ദിർഹം ചെലവ്
യുഎഇയിലെ ദുബൈ നഗരത്തിലെ അൽഫയ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന് 150 കോടി ദിർഹമിൻറെ കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 64,400 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷി സ്ട്രീറ്ററിന് കൈവരും.അഞ്ച് കവലകളുടെ വികസനമാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 13,500 മീറ്റർ പാലങ്ങളും 12,900 മീറ്റർ റോഡുകളും നിർമിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേരുന്ന കവലയിൽ നിന്ന് ആരംഭിച്ച്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലൂടെ കടന്നുവന്ന് എമിറേറ്റ്സ് റോഡിലേക്ക് നീളുന്നതാണ് പദ്ധതി പ്രദേശം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടം 2027ലും രണ്ടാം ഘട്ടം 2028ലും പൂർത്തിയാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)