യുഎഇയിൽ ദിനേന തടയുന്നത് രണ്ട് ലക്ഷം സൈബർ ആക്രമണങ്ങൾ
രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളിലെ നിരവധി തന്ത്രപ്രധാന രംഗങ്ങളെ ലക്ഷ്യംവെച്ചുണ്ടാകുന്ന സൈബർ ആക്രമണങ്ങളെ തടഞ്ഞ് ദേശീയ സൈബർ സുരക്ഷ സംവിധാനങ്ങൾ. ദിവസവും രണ്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് ഇത്തരത്തിൽ വിജയകരമായി തടയുന്നതെന്ന് ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ഡേറ്റകൾ കൈക്കലാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ലോക്കാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത്. എന്നാൽ അതിവേഗം ഇത്തരം ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനും അധികൃതർക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം ഹാക്കർമാരെ തിരിച്ചറിയാനും സൈബർ ആക്രമണങ്ങളുടെ സ്രോതസ്സ് മനസ്സിലാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങളും സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഉയർന്നുവരുന്ന വലിയ വെല്ലുവിളിയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)