ദുബൈ ടു കേരളം പറന്നെത്തിയ കിടിലൻ സർപ്രൈസ്; ഹൃദയം കവരുന്ന സ്നേഹബന്ധത്തിൻറെ കഥ
സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഹൃദയം കവരുന്ന ഒരു സ്നേഹബന്ധത്തിൻറെ വീഡിയോ. എത്ര അകലെ ആയിരുന്നാലും ഹൃദയം കൊണ്ട് അടുത്ത് നിൽക്കുന്ന പ്രിയപ്പെട്ടവർ എല്ലാവർക്കുമുണ്ട്. അവരുടെ സന്തോഷം കാണാൻ വേണ്ടി പല സർപ്രൈസുകളും നൽകുന്നവരുമുണ്ട്. അത്തരത്തിലൊരു സർപ്രൈസ് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.ദുബൈയുടെ അഭിമാനമായ, എമിറേറ്റ്സ് എയർലൈൻസിലെ എയർഹോസ്റ്റസായ മലയാളി യുവതി തൻറെ മുത്തശ്ശിയുടെ ജന്മദിനത്തിന് നാട്ടിലെ വീട്ടിൽ നേരിട്ടെത്തി സർപ്രൈസ് നൽകുന്നതാണ് വീഡിയോയിൽ. ജനുവരി ആറിന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. എമിറേറ്റ്സ് എയർലൈൻസിൻറെ യൂണിഫോമിലെത്തിയ ഈ മലയാളി സുന്ദരി തൻറെ ഉമ്മൂമ്മയുടെ ജന്മദിനമാണ് ഇന്നെന്നും നാട്ടിലെ വീടിന് മുമ്പിലാണ് നിൽക്കുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് വീട്ടിലേക്ക് കയറിയ യുവതിയെ കണ്ടപ്പോഴുള്ള ഉമ്മൂമ്മയുടെ സന്തോഷവും വാത്സല്യവും വീഡിയിൽ കാണാം. എമിറേറ്റ്സ് എയർലൈൻസിൽ എയർഹോസ്റ്റസായ മലയാളി യുവതി സൈനബ് റോഷ്ന പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു. ഇൻസ്റ്റഗ്രാമിൽ 81000ത്തിലേറെ ഫോളോവേഴ്സും സൈനബിനുണ്ട്. തൻറെ ഉമ്മൂമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് യൂണിഫോം ധരിച്ച് വീഡിയോ കോൾ ചെയ്താണ് സൈനബ് സർപ്രൈസ് നൽകിയത്. അന്ന് ആദ്യമായി തന്നെ യൂണിഫോമിൽ കണ്ടപ്പോഴുള്ള മുത്തശ്ശിയുടെ സന്തോഷവും സൈനബ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)