2025 ല്‍ യുഎഇയിലെ പൊതു അവധി നിയമത്തില്‍ വന്ന മാറ്റം എന്താണ്? വിശദമായി അറിയാം
കൂടുതല്‍ അവധി ദിനങ്ങള്‍ എന്ന സ്വപ്നം ഈ വര്‍ഷം പൂവണിയുകയാണ്. 2025 മുതൽ യുഎഇയിലെ പൊതു അവധി ദിനം വാരാന്ത്യത്തിൽ വന്നാൽ മാറ്റിയെടുക്കാമെന്നതാണ് പ്രത്യേകത. യുഎഇയിലെ പൊതു അവധി ദിനങ്ങളുടെ പല ഔദ്യോഗിക തീയതികളും ഇസ്ലാമിക് ഹിജ്‌റി കലണ്ടറുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ ദിനങ്ങള്‍ വാരാന്ത്യങ്ങളിലായാല്‍ അധിക അവധി പ്രയോജനപ്പെടുത്താന്‍ യുഎഇ നിവാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, ഇസ്‌ലാമിക പുതുവത്സരം ഹിജ്‌റി മാസമായ മുഹറത്തിൻ്റെ ആദ്യ ദിവസമാണ്. എന്നാൽ, 2024ൽ മുഹറം ജൂലായ് 7 ഞായറാഴ്ച ആയിരുന്നു. ഔദ്യോഗികമായി ശമ്പളത്തോടു കൂടിയുള്ള അവധി ആയിരുന്നെങ്കിലും ദുബായിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആ ദിവസം അവധി ലഭിച്ചില്ല. ഞായറാഴ്ച വാരാന്ത്യമായതിനാൽ ഭൂരിഭാഗം താമസക്കാർക്കും ആ ദിവസം അവധിയാണ്. എന്നാൽ, പുതിയ പൊതു അവധി നിയമം പ്രകാരം, ഈ വർഷം വീണ്ടും ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കിൽ, പകരം അവധി ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തേക്കോ മാറ്റിയെടുക്കാനാകും. രാജ്യത്തുടനീളം ശമ്പളത്തോടെയുള്ള അവധികൾ നല്‍കുന്നതിനൊപ്പം യുഎഇ പൊതു അവധി നിയമത്തിലെ മാറ്റം കഴിഞ്ഞ വേനൽക്കാലത്താണ് പ്രഖ്യാപിച്ചത്. യുഎഇയുടെ ഭരണഘടന പരിഷ്‌കരിച്ച് ഭൂരിപക്ഷം അവധികളും മാറ്റാൻ അനുമതി നൽകിയിരുന്നു. എന്നാല്‍, ഏറ്റവും ദൈർഘ്യമേറിയ രണ്ട് പൊതു അവധി ദിനങ്ങളായ ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയില്‍ ഒരു ദിവസം വാരാന്ത്യവുമായി ഒത്തുവന്നാൽ മാറ്റിയെടുക്കാന്‍ കഴിയില്ല. അതായത്, ഒരു പൊതു അവധിയും മറ്റൊരു പൊതു അവധിയും അനുബന്ധിച്ച് വന്നാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ കഴിയില്ലെന്ന് പുതിയ നിയമം പറയുന്നു. 2022 മുതല്‍ യുഎഇയിലെ ഔദ്യോഗിക വാരാന്ത്യ തീയതികൾ ശനി, ഞായർ ദിവസങ്ങളാണ്. മുന്‍പ്, വെള്ളിയും ശനിയും ആയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)