യുഎഇയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
അബൂദബിയിൽ തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ റോഡുകളിൽ ഇറക്കുന്നതിന് വിലക്കേർപ്പെടുത്തി അബൂദബി മൊബിലിറ്റി. ജനുവരി 27 മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുക. ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻറെയും ഭാഗമായാണ് നടപടി.തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ പതിയെ നീങ്ങുന്നതുമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്നറിയാൻ അബൂദബി പൊലീസുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് അബൂദബി മൊബിലിറ്റി വ്യക്തമാക്കി.തിങ്കൾ മുതൽ വ്യാഴം രാവിലെ 6.30 മുതൽ ഒമ്പത് വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി ഏഴുവരെയുമാണ് നിരോധനം. വെള്ളിയാഴ്ചകളിൽ രാവിലെ 6.30 മുതൽ ഒമ്പതു വരെയും പിന്നീട് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെയുമാണ് നിയന്ത്രണം. ചരക്കുലോറികൾ, ടാങ്കറുകൾ, നിർമാണ ഉപകരണങ്ങളുമൊക്കെയാണ് നിരോധിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)