യുഎഇയിലെ ഈ എമിറേറ്റ് ലോകത്ത് ഏറ്റവും സുരക്ഷിത നഗരം
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ വീണ്ടും തിരഞ്ഞെടുത്തു. 2017 മുതൽ തുടർച്ചയായ ഒമ്പതാം തവണയാണ് അബൂദബി ഈ നേട്ടം കരസ്ഥമാക്കുന്നത്. റേറ്റിങ് ഏജൻസിയായ നംബിയോ പുറത്തുവിട്ട ലോകത്തെ ഏറ്റവും സുരക്ഷിതമായ 382 നഗരങ്ങളുടെ പട്ടികയിലാണ് 2025ലും അബൂദബി ഒന്നാമതെത്തിയത്. സുരക്ഷപദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും അബൂദബി നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടം.സി.സി.ടി.വി നിരീക്ഷണത്തിനുള്ള നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, നിയമനിർമാണ പ്രവർത്തനങ്ങളുടെ ക്രമീകരണം, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ജനങ്ങളും പൊലീസും തമ്മിലുള്ള വിശ്വസനീയമായ ബന്ധം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങി നഗരം നടപ്പാക്കുന്ന സമഗ്ര സുരക്ഷ മാതൃകയും സുരക്ഷിത നഗരഖ്യാതി സ്വന്തമാക്കാൻ അബൂദബിയെ സഹായിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)