യുഎഇയിലെ മരുഭൂമിയിലെ പരിചിതമല്ലാത്ത ഔഷധ സസ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് ഇങ്ങനെ
ശൈത്യകാലത്ത് മരുഭൂമികളിൽ വളരുന്ന പരിചിതമല്ലാത്ത ഔഷധ സസ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പുമായി അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി. മരുഭൂമികളിൽ ക്യാമ്പിങ് നടത്തുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.മഴക്കു ശേഷം മരുഭൂമികളിലെ ചിലയിടങ്ങളിലും ക്യാമ്പിങ് സൈറ്റുകളിലും ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായും ചെടികളും ഔഷധ സസ്യങ്ങളും വളരുന്നുണ്ട്. എന്നാൽ, പരിചിതമല്ലാത്ത ഇത്തരം സസ്യങ്ങൾ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.പരിചയമുള്ള സസ്യങ്ങൾ കഴിക്കുന്നതിന് മുമ്പ് നല്ല പോലെ വൃത്തിയാക്കണം. അതോടൊപ്പം വലിയ അളവിൽ ഇത്തരം സസ്യങ്ങൾ കഴിക്കരുത്. അതോടൊപ്പം മരുഭൂമികളിൽ വിനോദ യാത്ര പോകുന്നവർക്കും ക്യാമ്പ് ചെയ്യുന്നവർക്കും അതോറിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മാംസം, കോഴി, മത്സ്യം, മുട്ട തുടങ്ങിയ വേഗത്തിൽ നശിച്ചുപോകുന്ന ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതിന് കൂളറുകളിൽ ആവശ്യത്തിന് ഐസിൻറെ ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)