Posted By sneha Posted On

ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും നഴ്സറിയിൽ ചേര്‍ക്കാം; പുതിയ നിയമവുമായി ഈ എമിറേറ്റ്

ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും നഴ്സറിയില്‍ ചേര്‍ക്കാമെന്ന പുതിയ നിയമവുമായി അബുദാബി. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ പുതിയ തീരുമാനം നടപ്പില്‍വരും. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നയമത്തിന്‍ കീഴില്‍ കുട്ടികളുടെ പ്രായമോ പശ്ചാത്തലമോ ഒന്നും പരിഗണിക്കില്ല. എല്ലാകുട്ടികൾക്കും ആവശ്യമായ അടിസ്ഥാന പഠന അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നഴ്സറി പ്രവേശനപ്രക്രിയയിൽ ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കും. പബ്ലിക്ക് നഴ്സറീസ് പ്രോജക്ടിന്‍റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ 10 പുതിയ പൊതുനഴ്സറികൾകൂടി അബുദാബിയിൽ തുറക്കും. 4000ത്തിലേറെ കുട്ടികൾക്ക് ഇതുവഴി പ്രവേശനം ലഭിക്കും. അടുത്ത 10 വർഷത്തിനകം 32,000 ത്തിലേറെ കുട്ടികൾക്ക് അവസരം ലഭിക്കുമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. വാക്സിനേഷൻ രേഖകളുടെ അഭാവംകാരണം ഒരുകുട്ടിയെയും നിരസിക്കാൻ നഴ്സറികൾക്ക് അവകാശമില്ല. അതേസമയം, കുട്ടിയെ ചേർത്തവർഷം അവസാനിക്കുന്നതിനുമുൻപ്‌ വാക്സിനേഷൻ സർട്ടിഫിക്കറ്റ് രക്ഷിതാക്കൾ സമർപ്പിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *