ഗ്ലോബൽ വില്ലേജിൽ ഈ ദിവസം ഷാരൂഖ് ഖാനെത്തും
നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച രാത്രി ഷാരൂഖ് ഖാൻ പങ്കെടുക്കുന്ന പരിപാടി അരങ്ങേറും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആചരിക്കുന്ന ദിവസത്തിലാണ് ബോളിവുഡ് താരത്തിൻറെ പരിപാടിയെന്ന സവിശേഷതയുണ്ട്. രാത്രി 8.30നാണ് താരം വേദിയിലെത്തുക.
വേദിയിൽ ഷാരൂഖ് ഖാൻ സദസ്സുമായി സംവദിക്കുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്യും. ദുബൈ ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം.
ഒക്ടോബറിൽ ആരംഭിച്ച ഗ്ലോബൽ വില്ലേജിൻറെ 29ാം സീസണിൽ നിരവധി പ്രമുഖ താരങ്ങൾ ഇതിനകം വേദിയിലെത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)