എമിറേറ്റ്സിന്റെ എ350 വിമാനങ്ങൾ ഇന്ത്യയിലേക്ക്; പ്രവാസികൾക്ക് ഏറെ പ്രയോജനകരം
എമിറേറ്റ്സിന്റെ എയർബസ് എ350 വിമാനങ്ങൾ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് സർവിസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയർബസിന്റെ എ ത്രീഫിഫ്റ്റി.
മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സിന്റെ ആദ്യ എ350 വിമാനങ്ങൾ പറക്കുക. ഇ.കെ502, ഇ.കെ503 വിമാനങ്ങൾ മുംബൈക്കും ദുബൈക്കുമിടയിൽ ആഴ്ചയിൽ എല്ലാദിവസവും സർവിസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യൻ സമയം 5.50 ന് മുംബൈയിലെത്തും.
തിരികെ രാത്രി 7.20 ന് പുറപ്പെട്ടുന്ന വിമാനം രാത്രി 9.05 ന് ദുബൈയിലിറങ്ങും. ഇ.കെ538, ഇ.കെ539 വിമാനങ്ങളാണ് അഹമ്മദാബാദ്-ദുബൈ റൂട്ടിൽ പറക്കുക. ദിവസവും രാത്രി 10.50 ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.55 ന് അഹമ്മദാബാദിലെത്തും.
തിരികെ പുലർച്ചെ 4.25 ന് പുറപ്പെട്ട് രാവിലെ 6.15 ന് ദുബൈയിലെത്തും. ഇതോടെ എമിറേറ്റ്സിന്റെ എ350 വിമാനങ്ങൾ സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തേ എഡിൻബർഗ്, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവിസ് തുടങ്ങിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)