റമദാന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; യുഎഇയില്‍ വിശുദ്ധ മാസം എന്ന് ആരംഭിക്കും; വിശദമായി അറിയാം
ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമദാൻ മാസം. യുഎഇയിൽ ഈ വര്‍ഷം റമദാൻ മാർച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിലെ ചന്ദ്രക്കല ഫെബ്രുവരി 28 വെള്ളിയാഴ്ച പിറക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ യുഎഇ ജ്യോതിശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. റമദാന് മുന്‍പുള്ള അവസാനമാസമായ റജബിൻ്റെ ആരംഭം അടയാളപ്പെടുത്തുന്ന ചന്ദ്രക്കല ഡിസംബർ 31 ചൊവ്വാഴ്ച അബുദാബിയിലെ അൽ ഖതേം ജ്യോതിശാസ്ത്ര നിരീക്ഷണാലയം കണ്ടെത്തി. ഏറ്റവും പുതിയ കണക്കുകൂട്ടലുകൾ പ്രകാരം, റമദാൻ ആരംഭിക്കാൻ ഇനി ആറാഴ്ചയിൽ താഴെ മാത്രമാണ് ഉള്ളത്. റജബിന് ശേഷം ശഅബാൻ വരും. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിലേക്ക് നയിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)