സമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ; അതിസമ്പന്നരുടെ എണ്ണം വർധിച്ചതായി കണക്കുകൾ
സമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. കഴിഞ്ഞ വർഷം യുഎഇയിലേക്ക് താമസം മാറിയ അതിസമ്പന്നരുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ കുടിയേറ്റ അഡ്വൈസർമാരായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
6,700ത്തിലേറെ അതിസമ്പന്നരാണ് കഴിഞ്ഞ വർഷം യുഎഇയിലേക്ക് കുടിയേറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം അതിസമ്പന്നരെ ആകർഷിച്ച 10 രാജ്യങ്ങളിൽ യുഎഇ മുമ്പിലെത്തിയെന്നാണ് കണക്കുകൾ. പട്ടികയിൽ യുഎസിനും മുമ്പിലാണ് ഒന്നാമതാണ് യുഎഇയുടെ സ്ഥാനം. 3,800 പേരാണ് കഴിഞ്ഞ വർഷം യുഎസിലേക്ക് കുടിയേറിയത്. രണ്ടാം സ്ഥാനത്തുള്ള യുഎസിനേക്കാൾ ഇരട്ടിയാളുകൾ യുഎഇ തങ്ങളുടെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തു. പട്ടികയിൽ മൂന്നാമത് സിംഗപ്പൂരാണ്. 3,500 പേരാണ് സിംഗപ്പൂരിലേക്ക് കുടിയേറിയത്.
കാനഡ (3200), ഓസ്ട്രേലിയ (2500), ഇറ്റലി (2200) എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങൾ നേടി. വെൽത്ത് ഇൻറലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് നൽകിയ, കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. രാജ്യത്തിൻറെ മൊത്തം ആരോഗ്യത്തെയും സമ്പദ്‍വ്യവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതാണ് അതിസമ്പന്നരുടെ കുടിയേറ്റമെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)