പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ കായംകുളം സ്വദേശി ബിനു വർഗീസ് (47) ആണ് മരിച്ചത്. ദുബായിലെ ജെ. എസ്. എസ്. കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ താമസ സ്ഥലത്ത് കുളിക്കാൻ കുളിമുറിയിൽ കയറി കുറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകരും, ക്യാംപ് ബോസും നോക്കിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ആംബുലൻസും, ദുബായ് പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭാര്യ: ഷൈല, മക്കൾ: ബ്ലെസ് (ബി.ബി. എ. വിദ്യാർത്ഥി), ബെൻ (പ്ലസ് വൺ വിദ്യാർത്ഥി ).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)