യുഎഇയിൽ വായുമലിനീകരണത്തിനെതിരെ കർശന നടപടി
വായുമലിനീകരണത്തിനെതിരെ കർശന നടപടിയെടുത്ത് അബൂദബി പരിസ്ഥിതി ഏജൻസി. നിയമലംഘനം കണ്ടെത്തിയ രണ്ട് വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പരിസ്ഥിതി ഏജൻസി റദ്ദാക്കി. മറ്റൊരു സ്ഥാപനത്തിന് പിഴ ചുമത്തി.തുടർ പരിശോധനകളുടെയും വായു ഗുണനിലവാര നിരീക്ഷണ നിലയങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. അബൂദബിയിലെ പരിസ്ഥിതി മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാണോ വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുമെന്ന് ഏജൻസിക്ക് കീഴിലുള്ള എൻവയൺമെൻറൽ ക്വാളിറ്റി സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ ഹമ്മാദി വ്യക്തമാക്കി. അപകടകരമായ വസ്തുക്കൾ പുറന്തള്ളുന്നതിൻറെ അളവ് കുറക്കാനോ അവ തടയാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയതടക്കമുള്ള നിരവധി ലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)