Posted By sneha Posted On

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം; പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക് ഷോപ്പ്

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം.

2025 ഫെബ്രുവരി 17 മുതൽ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 2025 ഫെബ്രുവരി 05 ന് മുൻപായി എൻ.ബി.എഫ്.സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/+91-8592958677 നമ്പറുകളിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത്) ബന്ധപ്പെടേണ്ടതാണ്.

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവർക്കും, ഇതിനോടകം സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പങ്കെടുക്കാനാകുക. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *