പെപ്പറോണി ബീഫ് വിപണിയിൽ തിരിച്ചെത്തുന്നു: ഭക്ഷ്യയോഗ്യം, ബാക്ടീരിയ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ച് യുഎഇ
പൊതുജനാരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നതിനെ തുടർന്ന് യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ തിരിച്ചെത്തുന്നു. യുഎഇ വിപണിയിലുള്ള പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും അപകടകരമായ ബാക്ടീരിയ സാന്നിധ്യം ഇല്ലെന്നും യുഎഇ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു.
സംസ്കരിച്ച പെപ്പറോണി ബീഫിൽ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയിച്ചിരുന്നു. ഇതേ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഉൽപ്പന്നം വിപണിയിൽ നിന്നും പിൻവലിച്ചത്. പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക അധികൃതരുമായി ഏകോപിപ്പിച്ചാണ് മുൻകരുതൽ നടപടികളെടുത്തിരിക്കുന്നതെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇപ്പോൾ വിപണിയിൽ ലഭ്യമായ പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)