Posted By sneha Posted On

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യ ഉത്സവിന് തുടക്കമായി

ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് ‘നു തുടക്കമായി. ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടിൽ പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്സവ് ഒരുക്കിയിരിക്കുന്നത്.അബുദാബി വേൾഡ് ട്രേഡ് സെന്റർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടനം ചടങ്ങിൽ വേഡിൽ ട്രേഡ് സെന്റർ ആൻഡ് സൂക്ക് അബുദാബി ജനറൽ മാനേജർ സയ്ദ് അൽ തമീമി മുഖ്യ അതിഥിയായിരുന്നു. ലുലു ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഭക്ഷ്യവിഭവങ്ങളടക്കം നൂറിലധികം ഇന്ത്യൻ ഉൽപ്പന്നങ്ങളും പഴങ്ങൾ, പച്ചക്കറികൾ, തനത് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും പ്രത്യേക പ്രമോഷനിലുൾപ്പെടുത്തിയിട്ടുണ്ട്. സമുദ്ര, മാംസ്യവിഭവങ്ങൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങൾ,കരകൗശല വസ്തുക്കൾ,ആഭരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ എല്ലാം മിതമായ വിലയിൽ ഇന്ത്യ ഉത്സവിൽ ലഭിക്കും. യുഎഇയിലെ എല്ലാ ലുലു ശാഖകളിലും ഈ മാസം 29 വരെ നീളുന്ന ഉത്സവിൽ ഇന്ത്യയുടെ രുചിവൈവിധ്യം ആസ്വദിക്കാം. ഉത്സവത്തോടനുബന്ധിച്ച് കേരളം മുതൽ കശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച നിരവധി ഉൽപന്നങ്ങളാണ് ആകർഷണം. ഇഷ്ടമുള്ള വിഭവങ്ങളും ഉൽപന്നങ്ങളും നിരക്കിളവോടെ വാങ്ങുവാനാണ് ഇന്ത്യ ഉത്സവിൽ അവസരം ഒരുക്കിയിട്ടുള്ളത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *