യുഎഇയിൽ തൊഴിൽനഷ്ട ഇൻഷുറൻസ് ലഭിച്ചത് 10,500 പേർക്ക്
തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷം 10,500 തൊഴിലാളികൾക്ക് ഗുണകരമായതായി മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം അറിയിച്ചു. ജോലി നഷ്ടപ്പെടുന്നവർക്ക് താൽക്കാലിക സാമ്പത്തിക പിന്തുണ എന്ന നിലയിൽ മന്ത്രാലയം അവതരിപ്പിച്ച പദ്ധതിയാണ് തൊഴിൽനഷ്ട ഇൻഷുറൻസ്. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. ഇതുവരെ ഏതാണ്ട് 90 ലക്ഷം തൊഴിലാളികൾ അംഗങ്ങളാണ്.യു.എ.ഇയിൽ ജോലി നഷ്ടപ്പെടുന്ന തൊഴിലാളിക്ക് മൂന്നുമാസക്കാലം അടിസ്ഥാന ശമ്പളത്തിൻറെ 60 ശതമാനം സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി. പുതിയ തൊഴിൽ അവസരം നേടുന്നതുവരെ തൊഴിലാളിക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളെ പിന്തുണക്കുന്നതിലും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിലും യു.എ.ഇ സർക്കാറിൻറെ പ്രതിബദ്ധതയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.രണ്ട് രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ 16,000 ദിർഹമോ അതിൽ താഴയോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികളാണ് ഉൾപ്പെടുന്നത്. ഇവർ പ്രതിമാസം അഞ്ച് ദിർഹം വീതം ഇൻഷുറൻസ് പ്രീമിയമായി അടക്കണം. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ പ്രതിമാസം പരമാവധി 10,000 ദിർഹം വീതം നഷ്ടപരിഹാരമായി മൂന്നുമാസം ലഭിക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികളാണ് രണ്ടാമത്തെ വിഭാഗം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)