അടിച്ചുമോനെ ഒരു മില്യൺ ദിർഹം; യുഎഇ ലോട്ടറിയുടെ ആ ഭാഗ്യവാൻ ഇന്ത്യക്കാരൻ
യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിലെ പബ്ലിക് യൂട്ടിലിറ്റി കമ്പിനിയിൽ സീനിയർ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന പീർ മുഹമ്മദ് ആദം (41) ആണ് യുഎഇ ലോട്ടറിയുടെ ആദ്യ ഭാഗ്യം കരസ്ഥമാക്കിയത്. സുഹൃത്തുക്കളുമായിട്ടാണ് ടിക്കറ്റെടുത്തത്. 20 ടിക്കറ്റുകൾ വാങ്ങി. അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യമായിട്ടാണ് യുഎഇ ലോട്ടറിയിൽ കളിക്കുന്നതെന്ന് പീർ മുഹമ്മദ് പറഞ്ഞു. സുഹൃത്തുക്കളുമായിട്ടാണ് പീർ മുഹമ്മദ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളുമായി ഭാഗ്യ പരീക്ഷണം നടത്തുന്നതുമായി സംസാരിക്കുകയും പിന്നാലെ 20 ടിക്കറ്റുകൾ വാങ്ങുകയുമായിരുന്നു.
അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം പങ്കിടാൻ ഞങ്ങൾ പദ്ധതിയിടുന്നതെന്ന് പീർ മുഹമ്മദ് പറഞ്ഞു.
വിജയിച്ച വിവരം അറിഞ്ഞപ്പോൾ ശരിക്കും നിശബ്ദനായിപ്പോയെന്നും തനിക്ക് വിശ്വസിക്കാനായില്ലെന്നും വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച സമ്മാന തുകയിൽ നിന്ന് തൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കുമായി ചെലവഴിക്കും. ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കും. സമ്മാനത്തുക ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ഇനിയും ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)