Posted By Admin Admin Posted On

ഇഷ്ടപ്പെട്ടതൊന്നും വേണ്ടെന്ന് വെക്കണ്ട, വണ്ണം കുറയ്ക്കാന്‍ ഇതാ രണ്ട് ഡയറ്റുകള്‍ ശീലമാക്കൂ, ഗുണങ്ങളറിയാം

വണ്ണം കുറയ്ക്കണമെന്ന പലരുടെയും ആഗ്രഹത്തെ പിന്നോട്ടുവലിക്കുന്നത് ഭക്ഷണം നിയന്ത്രിക്കണമെന്ന ചിന്തയാണ്. വ്യായാമവും ഭക്ഷണക്രമീകരണവും ജീവിതശൈലിയില്‍ മാറ്റങ്ങളും ഉണ്ടെങ്കിലാണ് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കുക. പക്ഷേ മിക്കവരും കരുതുംപോലെ വണ്ണം കുറയ്ക്കാന്‍ ഇഷ്ടമുള്ളതെല്ലാം വേണ്ടെന്ന് വെക്കണമൊന്നുമില്ല. അനാരോഗ്യകരമായ ഭക്ഷണ ഇഷ്ടങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവരും. എങ്കിലും പല ആഹാരസാധനങ്ങളും ആരോഗ്യകരമായ രീതിയില്‍ കഴിക്കാനും സാധിക്കും.

വണ്ണം കുറയ്ക്കാനും ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രണ്ട് ഡയറ്റുകള്‍ പരിചയപ്പെടാം.

മെഡിറ്ററേനിയന്‍ ഡയറ്റ്
മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ആരോഗ്യത്തിന് വളരെയധികം ഗുണമാണ്. ഈ ഭക്ഷണക്രമം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റെഡ്മീറ്റും മധുരപലഹാരങ്ങളും പരിമിതപ്പെടുത്തുമ്പോള്‍ മിതമായ അളവില്‍ മത്സ്യവും കോഴിയിറച്ചിയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സന്തുലിതമായ ആഹാര സമീപനത്തിന് നിരവധി നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ആരോഗ്യഗുണങ്ങള്‍

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, ഈ ഭക്ഷണക്രമം സ്‌ട്രോക്കിന്റെയും ടൈപ്പ് 2 പ്രമേഹത്തിന്റെയും സാധ്യത കുറയ്ക്കും. സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത് കൊണ്ട് പൊതുവെ ആരോഗ്യത്തിന് ഈ ഭക്ഷണരീതി വളരെ പ്രയോജനകരമാണ്.

ഭാരം നിയന്ത്രിക്കാം

ഈ ഭക്ഷണക്രമം ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. തവിടുകളയാത്ത ധാന്യങ്ങളിലും മസാലകള്‍ ചേര്‍ക്കാത്ത ആഹാരത്തിലും ആരോഗ്യകരമായ കൊഴുപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ നേരം വിശപ്പ് തോന്നാതിരിക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കാനും സഹായിക്കുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കഴിയും.

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത് മാനസിക ക്ഷേമത്തിനും സഹായകമായേക്കാം. ഇത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍, മത്സ്യത്തില്‍ നിന്നുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.

പിന്തുടരാന്‍ എളുപ്പം

മെഡിറ്ററേനിയന്‍ ഭക്ഷണരീതിയുടെ ആകര്‍ഷകമായ വശങ്ങളിലൊന്ന് ഇത് പിന്തുടരാന്‍ വളരെ എളുപ്പമാണ് എന്നതാണ്. ഇതിന് കലോറി നിരീക്ഷിക്കുകയോ എണ്ണ ഉപയോഗിക്കുകയോ കര്‍ശനമായ ഭക്ഷണ പദ്ധതികളോ ആവശ്യമില്ല. പകരം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭക്ഷണം ആസ്വദിക്കാന്‍ ഇത് പ്രോത്സാഹിപ്പിക്കുന്നു, ഇത് ഒരു സുസ്ഥിര ജീവിതശൈലി തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

ഇന്റര്‍മിറ്റെന്റ് ഡയറ്റ്
ഇന്റര്‍മിറ്റെന്റ് ഡയറ്റ് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഒരു ജനപ്രിയ മാര്‍ഗമാണ്. ഈ സമീപനം വ്യക്തിഗത ജീവിതരീതികള്‍ക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ രീതിയില്‍ പൊരുത്തപ്പെടുത്താന്‍ കഴിയും, അതുകൊണ്ട് മിക്കവര്‍ക്കും ഇഷ്ടപ്പെടുന്ന ഡയറ്റ് ഓപ്ഷനായി ഇത് മാറുന്നു. ഇന്ത്യയില്‍, ഈ രീതി പരമ്പരാഗത ഭക്ഷണ രീതികളുമായി നന്നായി യോജിക്കുന്നു.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഈ ആശയം ലളിതമാണ്: നിങ്ങളുടെ ഭക്ഷണം ദിവസത്തിലെ നിര്‍ദ്ദിഷ്ട മണിക്കൂറുകളായി പരിമിതപ്പെടുത്തുക. സാധാരണയായി 16/8 രീതിയിലാണ് ഈ ഡയറ്റ് എടുക്കുന്നത്. അവിടെ നിങ്ങള്‍ 16 മണിക്കൂര്‍ ഉപവസിക്കുകയും 8 മണിക്കൂര്‍ സമയത്തില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. മറ്റൊരു സമീപനം 5:2 രീതിയാണ്, അതില്‍ അഞ്ച് ദിവസത്തേക്ക് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ കലോറി പരിമിതപ്പെടുത്തുകയും ചെയ്യുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *