സമൂഹ വർഷ പ്രഖ്യാപനവുമായി യുഎഇ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും
2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഐക്യം വളർത്തുക തുടങ്ങിയ ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതാണ് കമ്യൂണിറ്റി ഇയർ പ്രഖ്യാപനമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള അടുപ്പവും കരുതലുമാണ് രാജ്യത്തിന്റെ ശക്തിയുടെ അടിത്തറ.വരും തലമുറകളുടെ ശോഭനമായ ഭാവിക്ക് അടിത്തറയിടുന്നതാണ് കരുത്തുറ്റ സമൂഹം. ഐക്യം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇമാറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും സമഗ്ര ഇടങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)