യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ചെലവ് കുറയുമോ? മണി ട്രാന്‍സ്ഫര്‍ വിപണിയിൽ നടക്കുന്നത് വമ്പൻ മത്സരങ്ങള്‍
രാജ്യത്തെ പണമയയ്ക്കല്‍ വിപണിയിൽ കമ്പനികള്‍ തമ്മിൽ വലിയ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ ചെലവ് കുറഞ്ഞ രീതികള്‍ അന്വേഷിക്കുന്നതാണ് ഈ മത്സരത്തിലേക്ക് നയിക്കുന്നത്. കരീം പേ, ബോട്ടിം പോലെയുള്ള ഫിൻടെക് കമ്പനികൾ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പല കമ്പനികളും ദീർഘകാലത്തേക്ക് പണമയക്കുന്നതിന് പൂജ്യം ശതമാനം ഫീസ് പോലെയുള്ള വമ്പൻ ഓഫറുകളാണ് നല്‍കുന്നത്. പരമ്പരാഗതമായി ഉപഭോക്താക്കള്‍ക്ക് പണമയക്കുന്നതിനുള്ള സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഈ മാറ്റങ്ങൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഉപഭോക്താക്കളുടെ മുൻഗണനകൾ മാറിയതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകള് വഴിയുള്ള പണമയയ്ക്കൽ വർദ്ധിച്ചുവരികയാണ്. കരീം പ്ലസ് അംഗങ്ങൾക്ക് ഫീസില്ലാതെ അന്താരാഷ്ട്ര പണമയയ്ക്കൽ സേവനം കരീം പേ അവസരംനല്കുന്നു എന്നാണ് കമ്പനി വൈസ് പ്രസിഡന്റ് മുഹമ്മദ് എൽ സാദി പറയുന്നത്. പരമ്പരാഗത പണമയയ്ക്കൽ സേവന ദാതാക്കൾ ഓരോ ഇടപാടിനും ഉയർന്ന ഫീസ് ഈടാക്കുന്നുണ്ടെന്നും കരീം പ്ലസ് അംഗങ്ങൾക്ക് നിശ്ചിത ഫീസ് ഒഴിവാക്കുകയും പ്രത്യേക എക്സ്ചേഞ്ച് നിരക്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടേന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി വ്യക്തമാക്കുന്നത് അനുസരിച്ച്, കരീം പ്ലസ് അംഗങ്ങൾക്ക് പ്രതിമാസം ശരാശരി 300 ദിർഹം ലാഭിക്കാന്‍ കഴിയും. പുതിയ അന്താരാഷ്ട്ര പണമയയ്ക്കൽ ആനുകൂല്യം ഉപയോഗിച്ചാൽ കൂടുതൽ പണം ലാഭിക്കാനാകും.ബോട്ടിം, ഇ ആൻഡ് മണി, കരീം പേ തുടങ്ങിയ പ്ലാറ്റ്ഫോമുകള് യുഎഇയിലെ പണമയക്കൽ രീതികളെ പുനര്നിര്വ്വചിക്കുകയാണെന്ന് ഒരു പ്രമുഖ എക്സ്ചേഞ്ച് കമ്പനിയിൽ നിന്നുള്ള ഉദ്യഗസ്ഥന് പറഞ്ഞു. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരാഗത സേവന ദാതാക്കൾ ഈ വെല്ലുവിളികളെ നേരിടാൻ അതിവേഗം പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു യുഎഇയിലെ ഉപഭോക്താക്കൾ പണം ലാഭിക്കാനാണ് ആഗ്രഹിക്കുന്നത്. ഡോളറിനെതിരെ അവരുടെ നാട്ടിലെ കറൻസികളുടെ മൂല്യം ഇടിയുന്നത് മുതലെടുക്കാൻ അവർ ശ്രമിക്കുന്നു. നിരക്കില്ലാതെയോ കുറഞ്ഞ നിരക്കിലോ പണം അയയ്ക്കാനുള്ള ഓഫറുകൾ നേടാനായി അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.അടുത്തിടെ യുഎഇയിലെ അൽ അൻസാരി എക്സ്ചേഞ്ച് സെന്‍ഡ് നൗ പേ ലേറ്റര്‍ ഓപ്ഷനും സാലറി അഡ്വാന്‍സ് സൗകര്യവും അവതരിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മറ്റ് പ്രമുഖ എക്സ്ചേഞ്ച് കമ്പനികളും സമാനമായ ഓഫറുകൾ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. പ്രമുഖ ഡിജിറ്റൽ കമ്പനികൾ നിരക്കില്ലാതെയോ അല്ലെങ്കിൽ കുറഞ്ഞ നിരക്കിലോ സേവനങ്ങള്‍ നല്കുമ്പോള് പരമ്പരാഗത എക്സ്ചേഞ്ച് കമ്പനികള്‍ക്ക് അത് അവഗണിക്കാനാവില്ല. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, യുഎഇയിൽ നിന്നുള്ള പണമയയ്ക്കലിന്റെ വലിയൊരു ഭാഗം ഡിജിറ്റൽ ചാനലുകൾ വഴിയായിരിക്കും.
☝️☝️
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)