Posted By sneha Posted On

യുഎഇയിൽ റമദാനിന് 30 ദിവസം: ശഅബാൻ ചന്ദ്രക്കല കണ്ടെത്തി

യുഎഇയില്‍ ഷബാന്‍ ചന്ദ്രക്കല കണ്ടെത്തി. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ചയാണ് ഷാബാൻ ചന്ദ്രൻ്റെ ഒരു ദൃശ്യം കണ്ടത്. ഇതിനർഥം അടുത്ത ഇസ്‌ലാമിക മാസം ജനുവരി 31 വെള്ളിയാഴ്ച ഔദ്യോഗികമായി ആരംഭിക്കും. വിശുദ്ധ റമദാൻ മാസത്തിന് മുന്‍പാണ് ശഅബാൻ. യുഎഇയുടെ ഇൻ്റർനാഷണൽ അസ്ട്രോണമി സെൻ്റർ (ഐഎസി) വ്യാഴാഴ്ച ഹിജ്റ 1446-ൽ (ഹിജ്‌റി വർഷം) ഷാബാൻ്റെ പുതിയ മാസത്തിൽ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിച്ചു. അബുദാബിയിലെ അൽ ഖതേം അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററിയിൽനിന്ന് രാവിലെ 9.30നാണ് ചിത്രം പകർത്തിയത്. സൂര്യനിൽനിന്ന് ചന്ദ്രൻ്റെ ദൂരം 10.5 ഡിഗ്രിയാണെന്ന് നിരീക്ഷണ സംഘം കൂട്ടിച്ചേർത്തു. ഇസ്‌ലാമിക കലണ്ടറിലെ എട്ടാം മാസമാണ് ശഅബാൻ. ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികൾക്ക്, വിശുദ്ധ റമദാൻ മാസത്തിനായി തയ്യാറെടുക്കേണ്ട സമയമാണിത്. വിശ്വാസികൾ പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിക്കും. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഷഅബാൻ്റെ 29-ാം ദിവസം, റമദാൻ ഔദ്യോഗികമായി ആരംഭിക്കുന്നതെന്ന് തീരുമാനിക്കാൻ ഔദ്യോഗിക ചന്ദ്രദർശന സമിതികൾ യോഗം ചേരും. ഈ ദിവസം കണ്ടാൽ അടുത്ത ദിവസമാണ് പുണ്യമാസം ആരംഭിക്കുന്നത്. യുഎഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, പലസ്തീൻ, സിറിയ, ലെബനൻ, ഈജിപ്ത്, സുഡാൻ, ടുണീഷ്യ, ലിബിയ, അൾജീരിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഷാബാൻ്റെ ആദ്യ ദിവസം ജനുവരി 31 ന് വരുന്നതായി ഐഎസി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *