യുഎഇയിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവിന് ജീവപര്യന്തം
മയക്കുമരുന്ന് ഗുളിക വിൽപന നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ കോടതി. ഇറാനിൽനിന്ന് ചരക്ക് കപ്പലിൽ ദുബൈ റാശിദ് തുറമുഖത്തെത്തിയ പ്രതി നിരോധിത ഗണത്തിലുള്ള മെതഡോൺ ഗുളികകൾ വിൽക്കാൻ ശ്രമിക്കവെ മയക്കുമരുന്ന് വിരുദ്ധസേനയുടെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 17നാണ് സംഭവം നടന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ദുബൈയിലെ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ പ്രതിക്കായി വല വിരിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)