യുഎഇയിൽ പ്രിയമേറി പൊതുഗതാഗത മാർഗങ്ങൾ; പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചത് 74 കോടി പേർ
എമിറേറ്റിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ വർഷം പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4 ശതമാനം വർധന രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട ആർ.ടി.എയുടെ കണക്കുകൾ പ്രകാരം 2024ൽ ദുബൈ മെട്രോ, ട്രാം, ബസ്, ജലഗതാഗത മാർഗങ്ങളായ അബ്ര, ഫെറി, വാട്ടർ ടാക്സി, മറ്റ് ഗതാഗത സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 74.71 കോടിയാണ്. 2023നെ അപേക്ഷിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി.2023ൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 19.2 ലക്ഷമായിരുന്നു. 2024ൽ ഇത് 20 ലക്ഷമായാണ് വർധിച്ചത്. കൂടാതെ ആഡംബര യാത്ര സർവിസുകളായ ലിമോസിൻ യാത്രക്കാരുടെ എണ്ണം 1.9 കോടിയിലെത്തി. 2024ൽ ആകെ സർവിസുകളുടെ എണ്ണം 15.3 കോടിയാണ്. ഇതിൽ ടാക്സി സർവിസുകളുടെ എണ്ണം 11.5 കോടിയും ബസ് ഓൺ ഡിമാൻഡ് ഉൾപ്പെടെ ഷെയേഡ് മൊബിലിറ്റി സർവിസുകളുടെ എണ്ണം 3.2 കോടിയുമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)