Posted By sneha Posted On

ഇടനിലക്കാർ വേണ്ട; യുഎഇയിൽ ഇൻഷുറൻസ് നേരിട്ട് അടക്കാം

യുഎഇയിൽ ഇനി മുതൽ ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സാധിക്കും. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15മുതൽ പ്രാബല്യത്തിൽ വരികയാണ്. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ ബ്രോക്കർമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പോളിസി ഉടമകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നേരിട്ട് പണം അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കാലതാമസവും സാമ്പത്തിക തിരിമറിയും ഒഴിവാക്കാനും പോളിസി ഉടൻ പ്രാബല്യത്തിൽ വരുത്താനും സാധിക്കും. ലൈസൻസുള്ള പ്രഫഷനലുകൾ മാത്രമേ ഇൻഷുറൻസ് സേവനത്തിൽ ഏർപ്പെടാവൂ എന്നാണ് മറ്റൊരു നിബന്ധന. ഇതിലൂടെ ഇൻഷുറൻസ് പോളിസി വിതരണം സുതാര്യമാണെന്ന് ഉറപ്പാക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *