ലോകത്തെ ഏറ്റവും ഉയരം കൂടിയ വെൽനസ് റിസോർട്ട് വരുന്നു യുഎഇയിൽ
നഗരത്തിൽ 200 കോടി ദിർഹം ചെലവിൽ വെൽബീയിങ് റിസോർട്ടും ഉദ്യാനവും നിർമിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.‘ഥീറം ദുബൈ’ എന്നുപേരിട്ട പദ്ധതി സഅബീൽ പാർക്കിൽ 2028ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ വെൽനസ് സെന്ററായിരിക്കുമിത്.100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെൻററിൽ ഒരു പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഉൾപ്പെടും. ഇവിടെ പ്രതിവർഷം 17 ലക്ഷം സന്ദർശകരെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളുമുണ്ടാകും. ശൈഖ് ഹംദാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതിയുടെ ഭാഗമായാണ് ‘ഥീറം ദുബൈ’ നടപ്പാക്കുന്നത്. ലോകത്തെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമെന്ന ലക്ഷ്യത്തിലേക്ക് സഹായിക്കുന്നതാണ് പദ്ധതിയെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. നഗര ജൈവവൈവിധ്യവും പരിസ്ഥിതി സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ദുബൈ നിവാസികൾക്കും സന്ദർശകർക്കും സമ്പന്നമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും നൂതന പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)