![](https://www.pravasiinfo.com/wp-content/uploads/2024/10/uae-1114074.jpg)
യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; എല്ലാ സേവനങ്ങള്‍ക്കും പുതിയ കേന്ദ്രം
യുഎഇയിലെ പ്രവാസികള്‍ക്കുള്ള എല്ലാ സേവനങ്ങള്‍ക്കുമായി പുതിയ കേന്ദ്രം. എല്ലാ സേവനങ്ങൾക്കുമായുള്ള ഏകീകൃതകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ മിഷൻ. പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ എന്നിവയ്ക്ക് ഈ വർഷത്തോടെ പുതിയ കേന്ദ്രം വരും. എല്ലാ കോൺസുലാർ സർവീസും ഒരു കുടക്കീഴിലാക്കുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ ആരംഭിക്കുന്നതിന് സേവന ദാതാക്കളിൽ നിന്ന് ബിഡുകൾ ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ എംബസി ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ തന്നെ പദ്ധതി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 14 ബ്രാഞ്ചുകള്‍ യുഎഇയില്‍ തുടങ്ങാന്‍ ഇന്ത്യന്‍ എംബസി പദ്ധതിയിടുന്നുണ്ട്. അബുദാബിയിലെ അൽ ഖാലിദിയ, അൽ റീം, മുസഫ, ദുബായിലെ ബർ ദുബായ്, മറിന എന്നിവിടങ്ങളിലും അൽ ഐൻ, ഖായതി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, ഖോർഫക്കാൻ, ഖൽബ, റാസൽഖൈമ എന്നിവിടങ്ങളിലുമാണ് ഐസിഎസിയുടെ ശാഖകൾ വരുന്നത്. യുഎഇയിലെ 40 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വിസ സേവനങ്ങള്‍ ആവശ്യമായുള്ള വിദേശികള്‍ക്കുമായാണിത്. നിലവിൽ പാസ്പോർട്ട്, വിസ ആപ്ലിക്കേഷനുകൾ ബിഎൽഎസ് ഇന്‍റർനാഷനലും രേഖകളുടെ അറ്റസ്റ്റേഷൻ പോലുള്ള സേവനങ്ങൾ ഐവിഎസ് ഗ്ലോബലുമാണ് കൈകാര്യം ചെയ്യുന്നത്. ഇവ രണ്ടും പുറമേയുള്ള സേവന ദാതാക്കളാണ്. നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നതിനായാണ് ഏകീകൃതകേന്ദ്രം കൊണ്ടുവരുന്നത്. കഴിഞ്ഞവർഷം ഐസിഎസി പദ്ധതി നടപ്പാക്കുന്നതിനായി 2023ലും എംബസി സമാന ടെൻഡർ വിളിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ആ ടെൻഡർ റദ്ദാക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)