റമദാന്‍ അടുത്തു; യുഎഇയില്‍ സ്കൂൾ, ജോലി സമയക്രമം, സാലിക്, പാർക്കിങ് നിരക്കുകൾ, മാറ്റമുണ്ടാകുമോ? വിശദമായി അറിയാം
യുഎഇയില്‍ റമദാന്‍ ആരംഭിക്കാന്‍ ഇനി അധികനാളില്ല. പുണ്യമാസം ആചരിക്കാന്‍ രാജ്യത്തെ മുസ്ലിം മതവിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ വ്രതം ആരംഭിക്കുന്നതോടെ യുഎഇ നിവാസികളുടെ ദൈനംദിനചര്യകളില്‍ പ്രകടമായ വ്യത്യാസം കാണാനാകും. സ്കൂള്‍, ജോലി സമയം, സാലിക്, പാര്‍ക്കിങ് നിരക്കുകള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. ഹിജ്റ കലണ്ടർ പ്രകാരം ഈ വർഷം മാർച്ച് 1ന് റമസാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ ആരംഭ തീയതി ചന്ദ്രദർശനത്തിന് അനുസരിച്ചായിരിക്കും നിശ്ചയിക്കുക. സ്കൂളിനും ജോലിക്കുമുള്ള സമയക്രമം ഒരു മാസത്തേക്ക് പുതുക്കിയിട്ടുണ്ട്. സാധാരണഗതിയിൽ സ്കൂൾ സമയം രണ്ട് മണിക്കൂറായി ചുരുക്കുന്നുണ്ട്. സർക്കാർ ഓഫിസുകളും സ്വകാര്യമേഖലയിലെ കമ്പനികളും പ്രവർത്തനസമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഓരോ തവണയും സാലിക് ഗേറ്റ് വഴി കാർ കടന്നുപോകുന്നതിന് 6 ദിർഹം എന്ന പീക്ക് – അവർ നിരക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഈടാക്കും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും വൈകീട്ട് 5 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെയും തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് 4 ദിർഹവും ആയിരിക്കും. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മുതൽ 7 വരെ സൗജന്യമായിരിക്കും. ഞായറാഴ്ചകളിൽ (പൊതുഅവധി ദിവസങ്ങളിലും പ്രധാന പരിപാടികളിലും ഒഴികെ), സാലിക് ഫീസ് ദിവസം മുഴുവൻ (രാവിലെ 7 മുതൽ പുലർച്ചെ 2 വരെ) 4 ദിർഹം ഈടാക്കും. കൂടാതെ, പുലർച്ചെ 2 മുതൽ 7 വരെ സൗജന്യമായിരിക്കും. പണമടച്ചുള്ള പാർക്കിങ് സമയത്തിനും റമദാനിൽ മാറ്റമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)