![](https://www.pravasiinfo.com/wp-content/uploads/2024/10/uae-1114074.jpg)
യുഎഇ ലോട്ടറി ഇനിമുതൽ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ലഭിക്കും
യുഎഇ ലോട്ടറി ഇനിമുതൽ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ലഭിക്കും.കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് 100 മില്യണ്‍ അഥവാ 10 കോടി ദിര്‍ഹത്തിന്റെ ജാക്ക്പോട്ടുമായി യുഎഇ ലോട്ടറി ആരംഭിച്ചത്. നിലവില്‍, ടിക്കറ്റുകള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ വാങ്ങാന്‍ കഴിയൂ. എന്നാല്‍ കമ്പനി ഉടന്‍തന്നെ ഒരു ദുബായ് ലോട്ടറി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് ബിഷപ്പ് പറഞ്ഞുവ്യാപാര സ്ഥാപനങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ ലഭ്യമാകുന്ന പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. വെന്‍ഡിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതിനായി ഒരുക്കും. ടിക്കറ്റുകള്‍ വില്‍ക്കുന്ന കടകളില്‍ യുഎഇ ലോട്ടറിയുടെ ലഭ്യതയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് ‘മാര്‍ക്കറ്റിങ് മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ദുബായ് ലോട്ടറി കൂടുതല്‍ ഗെയിമുകള്‍ അവതരിപ്പിക്കുമെന്നും ബിഷ്പ്പ് അറിയിച്ചു. ദുബായ് ലോട്ടറിയുടെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും റീട്ടെയിലിലും കൂടുതല്‍ ഗെയിമുകള്‍ ലഭ്യമാകും. ഞങ്ങളുടെ ഓണ്‍ലൈന്‍ സ്‌ക്രാച്ചര്‍ ഗെയിമുകള്‍ തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുകയും കളിക്കാര്‍ക്കായി പുതിയ ഉള്ളടക്കം നല്‍കുകയും ചെയ്യും.
യുഎഇ ലോട്ടറിയുടെ ഓരോ ഗെയിമും ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആര്‍എ) കര്‍ശനമായ ലൈസന്‍സിംഗ് ആവശ്യകതകള്‍ പാലിച്ചാണ് നടത്തുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിസിജിആര്‍എ, യുഎഇയിലെ എല്ലാ വാണിജ്യ ഗെയിമിങ് പ്രവര്‍ത്തനങ്ങളെയും സൗകര്യങ്ങളെയും നിയന്ത്രിക്കുന്നതിനും ലൈസന്‍സ് ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള പ്രത്യേക അധികാരപരിധിയിലുള്ള എക്‌സിക്യൂട്ടീവ് അതോറിറ്റിയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)